Thrashed By Public | വളര്‍ത്തുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 40 കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി പൊലീസ്

 



ന്യൂഡെല്‍ഹി: (www.kvartha.com) വളര്‍ത്തുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 40 കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി പൊലീസ്. ഡെല്‍ഹിയിലാണ് സംഭവം. ഉത്തംനഗര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. 

സംഭവത്തെ കുറിച്ച് ദാബ്രി പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച വൈകിട്ടോടെ സ്റ്റേഷനിലേക്ക് ബലാല്‍സംഗക്കേസ് റിപോര്‍ട് ചെയ്തുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തി. സംഭവ സ്ഥലത്തെത്തിയപ്പോള്‍ തന്റെ രണ്ടാം ഭര്‍ത്താവ് മകളെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് പ്രതിയെ അന്വേഷിച്ച് സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ പ്രതിയെ മര്‍ദിച്ച് അവശനാക്കിയിരുന്നു. ആള്‍കൂട്ടത്തിനിടയില്‍നിന്ന് പ്രതിയെ വളരെ കഷ്ടപ്പെട്ടാണ് മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുുവന്നത്. അപ്പോള്‍തന്നെ പോക്‌സോ കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് ചെയ്തു. 

Thrashed By Public | വളര്‍ത്തുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 40 കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി പൊലീസ്


എന്നാല്‍ രാത്രിയില്‍ ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. മര്‍ദനത്തില്‍ തലയ്‌ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. 

Keywords:  News,National,India,New Delhi,Molestation,Crime,Killed,Police, Allegation,Complaint,Case,Girl,Local-News, Man Accused Of Molesting Girl Thrashed By Public, Dies: Delhi Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia