Youth Killed | 16 കാരന്റെ മുന്‍ പെണ്‍സുഹൃത്തിനെച്ചൊല്ലി തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; 4 പേര്‍ക്ക് പരുക്കേറ്റു; കൗമാരക്കാരായ 2 പേരടക്കം 3 പേര്‍ പിടിയില്‍
May 2, 2023, 12:39 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഒരാളെ കൊലപ്പെടുത്തുകയും നാലുപേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം മൂന്നു പേരെ പൊലീസ് പിടികൂടി. തെക്കുകിഴക്കന്‍ ഡെല്‍ഹിയിലെ സാക്കിര്‍ നഗര്‍ മേഖലയിലാണ് സംഭവം. ഒരു പെണ്‍കുട്ടിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുഹമ്മദ് സുഹൈൽ (19) എന്നയാളാണ് കൊല്ലപ്പെട്ടത്. അദീബ് (18), മുഹമ്മദ് സെഹാല്‍ സഫര്‍ (19), മുഹമ്മദ് അഫ്‌സല്‍ (20), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പൊലീസ് പറയുന്നത്: ഏപ്രില്‍ 28ന് ആയിരുന്നു സംഭവം. ബിലാല്‍ എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പിന്നീട് ഇയാളുമായി തെറ്റിപ്പിരിഞ്ഞ പെണ്‍കുട്ടി, അദീബുമായി ബന്ധത്തിലായി. അദീബുമായി ബന്ധത്തിലാകാനാണ് പെണ്‍കുട്ടി തന്നെ ഉപേക്ഷിച്ചതെന്ന് ബിലാല്‍ വിശ്വസിച്ചു. തുടര്‍ന്ന് അദീബിനെ ബിലാല്‍ ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയുമായി ഇടപഴകിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പ്രശ്‌നം പരിഹരിക്കുന്നതിനായി, ഏപ്രില്‍ 28ന് രാത്രി 9ന്, സാക്കിര്‍ നഗറിലെ ഗലി നമ്പര്‍ 6-ല്‍ ഇരു ഗ്രൂപുകളും യോഗം ചേര്‍ന്നു. ശെബി, തബീഷ്, ഹംസ, സാബിര്‍ എന്നീ സുഹൃത്തുക്കളോടൊപ്പമാണ് ബിലാല്‍ എത്തിയത്. പിന്നീട് 7-8 ആണ്‍കുട്ടികളും എത്തി. ഇതിനിടെ തര്‍ക്കം ഉണ്ടാകുകയും തബീഷ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
എല്ലാവരുടെയും പരുക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ശെയാനിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിലില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തബീഷിനെയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളെയും പിടികൂടിയത്. കൃത്യം നടത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
സംഭവത്തില്‍, ഐപിസി 302, 307, 147, 148, 149 എന്നീ വകുപ്പുകള്‍ പ്രകാരം ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, National-News, National, Crime-News, Killed, Accused, Injured, Local-News, Regional-News, Arrested, Police, Minor, Crime, Man, 22, Killed In Delhi, 2 Minors Among 3 Arrested: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.