Arrested | മെച്ചപ്പെട്ട ജോലി വാഗ്ദാനം നല്‍കി മലയാളി ഡോക്ടറെ പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന പരാതി; സഹപ്രവര്‍ത്തകനായ നഴ്‌സ് പിടിയില്‍
Mar 2, 2023, 14:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മെച്ചപ്പെട്ട ജോലി വാഗ്ദാനം നല്‍കി മലയാളി ഡോക്ടറെ പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. ഡോക്ടറുടെ സഹപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി നിസാം ബാബു (24) ആണ് പൊലീസ് കസ്റ്റഡിയിലായത്. മൈസൂറിലെ ആശുപത്രിയില്‍ ഡോക്ടറായ യുവതിയെ, നഴ്‌സായ മലയാളി യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തെ കുറിച്ച് കോഴിക്കോട് കസബ പൊലീസ് പറയുന്നത്: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. മൈസൂറിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്‌സായ നിസാം ബാബു കോഴിക്കോട് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
കോയമ്പതൂരിലെ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പതൂരിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഹോടെലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോടെലുകളില്‍ കൊണ്ടുപോയി അഞ്ച് തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.
ഒടുവില്‍ കെണിയില്‍ അകപ്പെട്ടെന്ന് മനസിലാക്കിയ യുവതി ഇയാളുടെ ഫോണ്‍നമ്പര്‍ ബ്ലോക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് പ്രതികാരമായി ഡോക്ടറുടെ നഗ്‌നചിത്രങ്ങള്‍ പ്രതി നിസാം ബാബു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി സമീപിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,Molestation,Case,Complaint,Crime,Police,Local-News,Nurse,Doctor, Arrested,Accused, Male nurse who molested doctor arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.