Arrested | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്ന കേസ്; ഒരാള്‍ അറസ്റ്റില്‍
Mar 3, 2023, 09:24 IST
മലപ്പുറം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. അബ്ദുല്‍ ഹമീദ് എന്നയാളെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്ന പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകാനായി ബസ് സ്റ്റോപില്‍ ബസ് കാത്തുനിന്ന കുട്ടിയെ ഇവിടെവച്ച് പരിചയപ്പെട്ട പ്രതി ബൈകില്‍ കയറ്റിക്കൊണ്ട് പോയി രണ്ട് തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ കുട്ടി ഹാജരാകാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ കേസിലാണ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നേരത്തെ പാണ്ടിക്കാട് പൊലീസിനെ ആക്രമിച്ച കേസിലും പ്രതി ചേര്‍ക്കപ്പെട്ട ആളാണ് അബ്ദുല്‍ ഹമീദെന്ന് പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Local-News,Malappuram,Molestation,Crime,Child,Child Abuse,Abuse,Police,Arrested,Case,POCSO, Malappuram: Man arrested in molesting minor boy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.