Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി; പോക്‌സോ കേസില്‍ 4 പേര്‍ അറസ്റ്റില്‍
Sep 20, 2022, 11:05 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ നാല് പേര്‍ അറസ്റ്റില്‍. കോതടി മജീദ് (52), കൃഷ്ണന്‍ (54), കെ പി അശ്‌റഫ് (42), വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവന്‍ എന്ന മാധവന്‍ (35) എന്നിവരെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 10 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൂക്കോട്ടൂര്‍ അറവങ്കരയിലുള്ള ഒരു റൂമില്‍വച്ച് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. മലപ്പുറം ഡി വൈ എസ് പി അബ്ദുല്‍ ബശീറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാരാക്കി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

