Attacked | ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് തര്‍ക്കം; മലപ്പുറത്ത് ഹോടെലുടമയ്ക്ക് കുത്തേറ്റു; യുവാവ് പൊലീസ് കസ്റ്റഡിയില്‍
Jan 3, 2023, 17:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvarta.com) നഗരത്തില്‍ ഹോടെലുടമയ്ക്ക് കുത്തേറ്റു. താനൂര്‍ ടൗണിലെ ടി എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ മനാഫിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തങ്ങള്‍കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച പുലര്‍ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോടെലുടമയെ യുവാവ് കുത്തിവീഴ്ത്തുകയായിരുന്നു. ചായ കുടിക്കാനെത്തിയ സുബൈര്‍ ചായയില്‍ മധുരം കുറവാണെന്ന് പറഞ്ഞ് ഹോടെലുടമയായ മനാഫുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഹോടെലില്‍നിന്ന് മടങ്ങിയ ഇയാള്‍ അല്പസമയത്തിന് ശേഷം കത്തിയുമായി വന്ന് ഹോടെലുടമയെ കുത്തുകയായിരുന്നു.
മനാഫിനെ പ്രതി പലതവണ കുത്തിയെന്നാണ് വിവരം. ഇതില്‍ ഒരു മുറിവ് ആഴത്തിലുള്ളതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ മനാഫിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമായിരുന്നതിനാല്‍ ഇവിടെനിന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Malappuram,attack,Injured,Crime,hospital,Treatment,Food,Clash,Custody,Police,Local-News, Malappuram: Clash over sugar on tea hotel owner attacked in Tanur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

