Arrested | 'പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു'; മലപ്പുറത്ത് പോക്സോ കേസില്‍ പൊലീസുകാരന് അടക്കം 8 പേര് അറസ്റ്റില്‍
Apr 13, 2023, 11:15 IST
മലപ്പുറം: (www.kvartha.com) മലപ്പുറത്ത് പോക്സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പെടെ എട്ടുപേര്‍ അറസ്റ്റില്‍. കൊണ്ടോട്ടിയില്‍ 16 കാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പൊലീസ് ഉദ്യോഗസ്ഥനായ കിഴിശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ ഫൈസല്‍, കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് പരിധിയിലെ നൗശാദ്, മുനീര്‍, അരീക്കോട് ഗ്രാമ പഞ്ചായത് പരിധിയിലെ ഉണ്ണി മുഹമ്മദ്, ശരീഫ്, റശീദ്, സൈതാലി, കരിപ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായവര്‍ക്കെതിരെ പോക്സോ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദ്യാര്‍ഥിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
Keywords: News, Kerala, Kerala-News, Malappuram-News, Malappuram, Local News, Assaulted, Minor Boy, Police Man, Accused, Arrested, Crime-News, Crime, Malappuram: 8 people including policeman were arrested in assaulted of minor boy in Kondotty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.