Molestation | മലപ്പുറത്ത് 10-ാം ക്ലാസ് വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണി; സഹോദരനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി, അറസ്റ്റ്

 


മലപ്പുറം: (www.kvartha.com) മങ്കട ഗ്രാമ പഞ്ചായത് പരിധിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണി. പ്രായപൂര്‍ത്തിയാകാത്ത സഹോദരനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ മുന്നില്‍ ഹാജരാക്കിയശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടി സ്വന്തം വീട്ടിലും പരിസരത്തുംവെച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം.  കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. 


Molestation | മലപ്പുറത്ത് 10-ാം ക്ലാസ് വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണി; സഹോദരനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി, അറസ്റ്റ്


Keywords:  News, Kerala, Kerala-News, Crime-News, Crime, Malappuaram, Minor, Girl, Molestation, Student, Malappuaram: Fourteen year old girl molested.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia