Attacks against politicians | ഇതാദ്യമല്ല ജപാനിൽ രാഷ്ട്രീയ നേതാക്കൾ ആക്രമിക്കപ്പെടുന്നത്; ഇരയായവരിൽ പ്രധാനമന്ത്രിമാരും; രണ്ടാം ലോക മഹായുദ്ധാനന്തര ശേഷമുള്ള ചില സംഭവങ്ങൾ അറിയാം

 


ടോക്യോ: (www.kvartha.com) ആധുനിക കാലത്ത് ജപാനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരിൽ ഒരാളാണ് കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ഒരു പ്രചാരണ പരിപാടിയിൽ സംബന്ധിക്കവെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ആബെയുടെ കൊലപാതകം ജപാനിലും വിദേശത്തും ഒരുപോലെ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
               
Attacks against politicians | ഇതാദ്യമല്ല ജപാനിൽ രാഷ്ട്രീയ നേതാക്കൾ ആക്രമിക്കപ്പെടുന്നത്; ഇരയായവരിൽ പ്രധാനമന്ത്രിമാരും; രണ്ടാം ലോക മഹായുദ്ധാനന്തര ശേഷമുള്ള ചില സംഭവങ്ങൾ അറിയാം

ജപാന്റെ രണ്ടാം ലോക മഹായുദ്ധാനന്തര ചരിത്രത്തിൽ ദേശീയ രാഷ്ട്രീയ നേതാക്കൾക്ക് നേരെയുള്ള മാരകമായ ആക്രമണങ്ങൾ ഇതാദ്യമല്ല. എന്നാൽ ഒരു മുൻ പ്രധാനമന്ത്രി കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. അവയിൽ ചിലത് പരിശോധിക്കാം.

1960

അന്നത്തെ പ്രധാനമന്ത്രിയും ആബെയുടെ മാതൃപിതാമഹനുമായ നോബുസുകെ കിഷിയെ വലതുപക്ഷ ഗ്രൂപുകളുമായി ബന്ധമുള്ള അക്രമി കത്തി ഉപയോഗിച്ച് ആക്രമിച്ചു. അക്രമിയുടെ പ്രേരണ വ്യക്തമല്ല. എന്നാൽ കിഷി കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേ വർഷം, ജപാൻ സോഷ്യലിസ്റ്റ് പാർടി നേതാവ് ഇനെജിറോ അസാനുമ ഒരു രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നതിനിടെ വലതുപക്ഷ വിഭാഗത്തിൽ പെട്ട യുവാവിന്റെ കുത്തേറ്റു മരിച്ചു.

1990

മുൻ തൊഴിൽ മന്ത്രി ഹ്യോസുകെ നിവ അക്രമിയുടെ കുത്തേറ്റ് മരിച്ചു. തുടർന്ന് നാഗസാക്കി നഗരത്തിലെ മേയർ ഹിതോഷി മോടോഷിമയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു നാഗസാക്കി മേയർ ഇക്കോ ഇറ്റോയെ 2007-ൽ സംഘടിത ക്രിമിനൽ സംഘത്തിലെ ഒരംഗം വെടിവച്ചു കൊന്നിരുന്നു.

1992

ലിബറൽ ഡെമോക്രാറ്റിക് പാർടിയുടെ അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന ഷിൻ കനേമാരു പ്രസംഗം അവസാനിപ്പിക്കുമ്പോൾ ഒരു വലതുപക്ഷ തോക്കുധാരി വെടിയുതിർത്തു. എന്നാൽ കനേമാരുവിന് പരിക്കേറ്റില്ല.

1994

അന്നത്തെ പ്രധാനമന്ത്രി മൊറിഹിറോ ഹൊസോകവയെ ഒരു വലതുപക്ഷ അംഗം വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും ഹൊസോകവയ്ക്ക് പരിക്കേറ്റില്ല.

1996

ചെറിയ പട്ടണമായ മിറ്റേകിലെ മേയറായിരുന്ന യോഷിറോ യാനഗാവയെ ഒരു സംഘം വീട്ടിൽ കയറി ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ സംഘടിത കുറ്റകൃത്യം നടന്നതായി പൊലീസ് സംശയിക്കുന്നു.

2002

ഡെമോക്രാറ്റിക് പാർടി എംപി കുക്കി ഇഷിയെ ഒരു വലതുപക്ഷ ഗ്രൂപ് അംഗം തന്റെ വീടിനു മുന്നിൽ കുത്തിക്കൊന്നു.

2006

ലിബറൽ ഡെമോക്രാറ്റിക് പാർടിയുടെ മുൻ സെക്രടറി ജനറൽ കൊയിച്ചി കാറ്റോയുടെ ഓഫീസും വീടും തീവെച്ചു നശിപ്പിച്ചു.

Keywords:  Latest-News, World, Top-Headlines, Japan, Politics, Political Party, Attack, Prime Minister, Crime, Murder, Leaders, Ministers, Major episodes of attacks against politicians in Japan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia