Arrest | തലശേരിയില്‍ നിന്നും ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

 


കണ്ണൂര്‍: (KVARTHA) തലശേരി നഗരഹൃദയത്തിലെ ഹോളോവെ റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കുഴല്‍പ്പണവുമായി മഹാരാഷ്ട്ര സ്വദേശിയെ പൊലിസ് അറസ്റ്റു ചെയ്തു.
        
Arrest | തലശേരിയില്‍ നിന്നും ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

കണക്കില്‍പ്പെടാത്ത പണവുമായി പിടിയിലായ
മഹാരാഷ്ട്ര സ്വദേശിയായ ഇയാളെ തലശേരി ടൗണ്‍ പൊലിസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വ്യാഴാഴ്ച രാത്രിയോടെയാണ് എസ്.ഐ വിവി ദീപ്തിയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയത്. ഈ സമയം കടന്നു പോവുകയായിരുന്ന മാഹാരാഷ്ട്ര സ്വദേശി സ്വപ്നില്‍ ലക്ഷ്മണന്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അസ്വാഭാവിമായ മറുപടി ലഭിച്ചു. ഇതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കാര്‍ വര്‍ക് ഷോപ്പില്‍ എത്തിച്ച പരിശോധന നടത്തിയപ്പോഴാണ് ഒന്നേ മുക്കല്‍ കോടി രൂപ കണ്ടെത്തിയത് . പണത്തിന്റെ സ്രോതസ് വ്യക്തമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി തലശ്ശേരിയില്‍ ഉണ്ടെന്നും ബന്ധുവിനെ കാണാന്‍ എത്തിയതാണെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുവിന്റെ രജിസ്ട്രേഷനുള്ള കാറാണിത്.

Keywords:  Malayalam News, Kannur News, Arrested, Crime News, Crime, Kannur Police, Hawala Money, Maharashtra native arrested with one and a half crore of hawala money.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia