SWISS-TOWER 24/07/2023

Killed | 'തളര്‍വാതം വന്ന് കിടപ്പിലായ ഭാര്യാപിതാവിനെ മരുമകന്‍ തീകൊളുത്തി കൊന്നു'; ഭാര്യയ്ക്കും മകനും ഗുരുതര പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ ഗോണ്ടിയില്‍ തളര്‍വാതരോഗിയായ ഭാര്യാപിതാവിനെ മരുമകന്‍ തീകൊളുത്തി കൊന്നതായി റിപോര്‍ട്. സംഭവത്തില്‍ കിഷോര്‍ ഷെന്‍ഡെ(41) എന്നയാളെ രാംനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഇയാളുടെ ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു.
Aster mims 04/11/2022

കൃത്യത്തെ കുറിച്ച് രാംനഗര്‍ പൊലീസ് പറയുന്നത്: ബുധനാഴ്ചയാണ് പരിസരവാസികളെ നടുക്കിയ സംഭവം നടന്നത്. അയല്‍വാസികളില്‍ ചിലര്‍ മെശ്രാമിന്റെ വീട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 
 
ഭാര്യ ആരതി ഷെന്‍ഡെ(35) കിഷോറുമായി പിണങ്ങി ഗോണ്ടിയയിലെ സൂര്യതോല പ്രദേശത്തുള്ള പിതാവ് ദേവാനന്ദ് മെശ്രാമിന്റെ(51) വീട്ടിലാണ് താമസിച്ചിരുന്നത്. ഫെബ്രുവരി 14ന് 12.30 ഓടെ പ്രതി ഭാര്യയെയും മകനേയും കാണാന്‍ വീട്ടിലെത്തി. തുടര്‍ന്ന് ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ഭാര്യയെയും മകന്‍ ജയിനെയും തീകൊളുത്തുകയായിരുന്നു. കൂടാതെ തളര്‍വാത രോഗിയായ അമ്മായിയപ്പനെയും തീകൊളുത്തി.

Killed | 'തളര്‍വാതം വന്ന് കിടപ്പിലായ ഭാര്യാപിതാവിനെ മരുമകന്‍ തീകൊളുത്തി കൊന്നു'; ഭാര്യയ്ക്കും മകനും ഗുരുതര പരുക്ക്


പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് രാംനഗര്‍ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം സ്ഥലത്തെത്തി. പരുക്കേറ്റ അമ്മയെയും മകനെയും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ മെശ്രാമിന്‍ സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചു. ഭാര്യയ്ക്ക് 80% പൊള്ളലേറ്റു, മകനും ഗുരുതരമായി പരുക്ക് പറ്റിയതായും രാംനഗര്‍ പൊലീസ് പറഞ്ഞു.


Keywords:  News,National,India,Mumbai,Crime,Killed,Police,Accused,Local-News,Injured, Maharashtra Man Killed Paralysed man, woman and child injured: Cops



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia