രണ്ട് സന്യാസികളടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒമ്പതുപേരടക്കം 110 പേര്‍ അറസ്റ്റില്‍

 


അജയ് പട് നേക്കര്‍

മുംബൈ: (www.kvartha.com 20.04.2020) മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി മോഷ്ടാക്കളെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് സന്യാസികളടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒമ്പതുപേരടക്കം നൂറ്റിപത്ത് പേരെ പാല്‍ഘര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു ശവസംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി സൂറത്തിലേക്കു പോവുകയായിരുന്ന ഇവരെ ഒരുകൂട്ടം ഗ്രാമവാസികളാണു കാറില്‍ നിന്നും വലിച്ചിറക്കി തല്ലിക്കൊലപ്പെടുത്തിയത്. സന്യാസിമാര്‍ സഞ്ചരിച്ച കാറിനു നേരെ കല്ലേറുനടത്തുന്നത് കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരാണു പൊലീസിനെ വിവരമറിയിച്ചത്. എന്നാല്‍ ജനക്കൂട്ടം പൊലീസിനു നേരെയും കല്ലേറു നടത്തി.

രണ്ട് സന്യാസികളടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒമ്പതുപേരടക്കം 110 പേര്‍ അറസ്റ്റില്‍

മുംബൈയിലെ ഒരു ആശ്രമത്തിലെ ചിക്‌നെ മഹാരാജ് കല്പവൃക്ഷഗിരി (70), സുശീല്‍ ഗിരി മഹാരാജ് (35) ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ നിലേഷ് തെല്‍ഗഡെ (30) എന്നിവരാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു സംഘം രാത്രി കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ കറങ്ങാറുണ്ടെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മോഷ്ടാക്കളെ പിടികൂടാനായി രൂപീകരിച്ച ഈ ജാഗ്രതാ സംഘം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസുകാരെയും ആക്രമിച്ചിരുന്നു.

Keyword: Maharashtra govt cracks whip over Palghar mob lynching: All that's happened, Police case, Maharashtra, Arrest, Palghar, Mob lynching, Mumbai, Trending, Forest, News, Killed, Crime, Criminal Case, National, Village.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia