Shot Dead | 'ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്തു'; അന്വേഷണം നടക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പുണെ: (www.kvartha.com) ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം പൊലീസ് സൂപ്രണ്ട് ജീവനൊടുക്കിയതായി റിപോര്‍ട്. മഹാരാഷ്ട്രയിലെ പുണെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. അമരാവതിയിലെ എസിപിയായ ഭരത് ഗെയ്ക്വാദ് (54) ആണ് മരിച്ചത്. ഭാര്യ മോനി (44), സഹോദര പുത്രന്‍ ദീപക്ക് (35) എന്നിവരെ വെടിവച്ചശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
Aster mims 04/11/2022

കൃത്യത്തെ കുറിച്ച് ചതുര്‍ശൃംഗി പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച (22.07.2023) പുലര്‍ചെയോടെയായിരുന്നു സംഭവം. പുണെയിലെ ബാലേവാഡിയിലാണ് എസിപിയുടെ വീട്. പുലര്‍ചെ വീട്ടിലെത്തിയ എസിപി സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. 

അവധിയിലായ എസിപി ശനിയാഴ്ച (22.07.2023) ലക്ഷ്മണ്‍ നഗറിലെ വീട്ടിലെത്തി. പുലര്‍ചെ 3.15 ഓടെ തന്റെ സ്വകാര്യ പിസ്റ്റള്‍ ഉപയോഗിച്ച് ഇയാള്‍ ഭാര്യയ്ക്കും മരുമകനും നേരെ വെടിയുതിര്‍ത്തശേഷം സ്വയം വെടിവെച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എസിപിയുടെ അമ്മയും രണ്ട് ആണ്‍മക്കളും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്ന സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്. 

വെടിയൊച്ച കേട്ട വീട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി നടപടിക്രമം ആരംഭിച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂടി പൊലീസ് കമീഷനര്‍ ശശികാന്ത് ബോറാട്ടെ പറഞ്ഞു. 

Shot Dead | 'ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്തു'; അന്വേഷണം നടക്കുന്നു


Keywords: News, National, National-News, Crime, Crime-News, Pune, Cop, Shot Dead, Wife, Youth, Police, Maharashtra: Amravati ACP shoots himself after killing two with revolver in Pune.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script