Killed | മദ്യത്തിനും കഞ്ചാവിനും അടിമയായ മകനെ കൊണ്ട് പൊറുതിമുട്ടി; 'പിതാവും കുടുംബാംഗങ്ങളും ചേര്‍ന്ന് 35 കാരനെ കൊലപ്പെടുത്തി'
May 18, 2023, 08:39 IST
ADVERTISEMENT
മുംബൈ: (www.kvartha.com) പിതാവും കുടുംബാംഗങ്ങളും ചേര്‍ന്ന് മകനെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപോര്‍ട്. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 35 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. അച്ഛനും സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: മദ്യത്തിനും കഞ്ചാവിനും അടിമയായ യുവാവിനെകൊണ്ട് പൊറുതിമുട്ടിയാണ് കുടുംബം കൊലപാതകം നടത്തിയത്. മേയ് 15നായിരുന്നു സംഭവം. കുടുംബവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വയലില്‍ വച്ചാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
പിതാവും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ചൊവ്വാഴ്ചയോടെ ഇയാള്‍ മരണത്തിന് കീഴടങ്ങിയതായി കുടുംബം മനസിലാക്കി. മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും തിരിച്ചറിഞ്ഞു.
തുടര്‍ന്ന് പൊലീസ് നടപടി ഭയന്ന ഇവര്‍ കൊലപാതകത്തിന് ശേഷം യുവാവിന്റെ മൃതദേഹം കത്തിക്കുകയായിരുന്നു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, National, Police, Accused, Family, Killed, Youth, Marijuana-Addiction, Jalna, Alcohol, National-News, Crime-News, Crime, Maharashtra: Alcohol addicted youth killed.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

