Boy Killed | ക്രികറ്റ് കളിക്കിടെ വാക്കേറ്റം; '13 കാരന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി'
Jun 8, 2023, 12:19 IST
മുംബൈ: (www.kvartha.com) കുട്ടികള്‍ തമ്മിലുള്ള ക്രികറ്റ് കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. 13 കാരന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപോര്‍ട്. 12 കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്: മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം. ജൂണ്‍ മൂന്നിന് ബാഗദ്കിഡ്കി പ്രദേശത്തെ ഒരു മൈതാനത്തില്‍ കുട്ടികള്‍ ക്രികറ്റ് കളിക്കുകയായിരുന്നു. കളിക്കിടെ 13 കാരനും 12 കാരനും തമ്മില്‍ തര്‍ക്കമായി. വാക്കേറ്റം രൂക്ഷമായതോടെ കയ്യാങ്കളിയായി. ഇതിനിടെ 12 കാരന്റെ തലയില്‍ പ്രതി ബാറ്റുകൊണ്ട് അടിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് നിലത്തുവീണ കുട്ടിയെ ഉടന്‍ ജില്ലാ ജെനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂണ്‍ അഞ്ചിന് മരിക്കുകയായിരുന്നു.
സംഭവത്തില്‍ മരിച്ച കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതോടെ മൃതദേഹം പുറത്തെടുത്തതായി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുട്ടിയെ പിടികൂടാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Dispute, Crime, Crime-News, Regional-News, Maharashtra, Chandrapur, Minor, Argument, Cricket, Maharashtra: 13-year-old boy kills minor after argument over playing cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.