എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മദ്രസ അധ്യാപകൻ റിമാൻഡിൽ


-
പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിരുന്നു.
-
രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
-
തലശ്ശേരി കോടതി ഇയാളെ റിമാൻഡ് ചെയ്തു.
-
ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും.
കണ്ണൂർ: (KVARTHA) എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മദ്രസാ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒരു മദ്രസയിലെ അധ്യാപകനായ മുഹമ്മദ് ഷാഹിദാണ് ശനിയാഴ്ച രാവിലെ തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ എട്ടുമണിയോടെ ക്ലാസ് മുറിയിൽ വെച്ച് മൂന്നാം ക്ലാസുകാരിയായ കുട്ടിയുടെ വസ്ത്രം അഴിച്ചു സ്വകാര്യ ഭാഗത്ത് സ്പർശിച്ചു എന്നാണ് കേസ്. ഇതിനുമുമ്പുള്ള മറ്റൊരു ദിവസവും സമാനമായ അനുഭവം കുട്ടിക്ക് ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.
രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാഹിദ് കീഴടങ്ങിയത്. കോടതി റിമാൻഡ് ചെയ്ത ഇയാളെ തളിപ്പറമ്പ് പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Madrassa teacher remanded for alleged indecent assault of child.
#KeralaNews #Kannur #ChildSafety #POCSO #Madrassa #Legal