Killed | 'സ്വവര്‍ഗാനുരാഗ ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി; 15കാരനെ കൊന്ന് 20 കാരന്‍ ജീവനൊടുക്കി'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗ്വാളിയര്‍: (www.kvartha.com) സ്വവര്‍ഗാനുരാഗ ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയ 15 കാരനെ കൊന്ന് 20 കാരന്‍ ജീവനൊടുക്കിയതായി പൊലീസ്. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. വായും കാലുകളും ടേപ് വച്ച് ഒട്ടിച്ച നിലയില്‍ 15 കാരന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ ഹസിര മേഖലയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കൊലപാതകവിവരം പുറത്തുവന്നത്. മേകപ് ആര്‍ടിസ്റ്റായ യുവാവുമായി സ്വവര്‍ഗാനുരാഗ ബന്ധം സ്ഥാപിച്ച 15 കാരന്‍ പിന്നീട് തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതില്‍ മനംമടുത്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. താന്‍ പ്രതികാരം ചെയ്തുവെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Killed | 'സ്വവര്‍ഗാനുരാഗ ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി; 15കാരനെ കൊന്ന് 20 കാരന്‍ ജീവനൊടുക്കി'


ഇതോടെയാണ് പൊലീസ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതെന്ന് എസ് പി പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു മില്‍ നടത്തുന്ന വളപ്പില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു മേകപ് കിറ്റും ലഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Threat,Killed,Police,Crime,Local-News, Madhya Pradesh Man Kills Teen For Blackmailing Him, Then Dies By Suicide: Cops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script