ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ വിവിധ ആപ്പുകളിലൂടെ ലൈവ് സ്ട്രീം ചെയ്ത യുവാവ് പിടിയില്‍; ലൈവ് ഷോയിലൂടെ 24കാരന്‍ സമ്പാദിച്ചത് ലക്ഷങ്ങള്‍

 


ഭോപ്പാല്‍: (www.kvartha.com 25.10.2020) ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്ത യുവാവ് പിടിയില്‍. മധ്യപ്രദേശിലെ വിദിഷയില്‍ ശനിയാഴ്ചയാണ് സംഭവം. തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ വിവിധ ആപ്പുകളിലൂടെയാണ് 24 കാരന്‍ ലൈവ് സ്ട്രീം ചെയ്തത്. ഇതിനായി ഇയാള്‍ പണം കൈപ്പറ്റിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ലൈവ് ഷോയിലൂടെ ഇയാള്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടാം ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബലാത്സംഗം, സ്വകാര്യതാ ലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവ് സാങ്കേതികവിദ്യയില്‍ അതീവ വിദഗ്ധനാണെന്ന് പൊലീസ് പറഞ്ഞു. പല ഡേറ്റിംഗ് ആപ്പുകളിലും ഇയാള്‍ അംഗമാണ്. ഇതിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളും ഇയാള്‍ക്ക് അറിയാം. 


ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ വിവിധ ആപ്പുകളിലൂടെ ലൈവ് സ്ട്രീം ചെയ്ത യുവാവ് പിടിയില്‍; ലൈവ് ഷോയിലൂടെ 24കാരന്‍ സമ്പാദിച്ചത് ലക്ഷങ്ങള്‍


നൂറ് രൂപ മുതല്‍ പല നിരക്കുകളാണ് ഇയാള്‍ ലൈവ് ഷോയ്ക്ക് ഈടാക്കിയിരുന്നത്. ഡെമോ കാണുന്നതിന് നൂറ് രൂപയാണ് നിരക്ക്. തുടര്‍ന്ന് 500, 700, 1000 എന്നിങ്ങനെയാണ് നിരക്ക്. മുഖം കാണിക്കുന്നതിനും കാണിക്കാത്തതിനും പ്രത്യേക നിരക്കാണ് ഈടാക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് ആറു ലക്ഷം രൂപ വന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കിടപ്പറ രംഗങ്ങള്‍ ലൈവ് ചെയ്ത് ദിവസേന 3000 മുതല്‍ 4000 രൂപ വരെ സമ്പാദിച്ചിരുന്നതായും കണ്ടെത്തി.

പ്രതിയുടെ ഒന്നാം ഭാര്യ ബംഗളുരു സ്വദേശിനിയാണ്. ഇവര്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടാണ് ഇവരെ വിവാഹം കഴിച്ചത്. രണ്ടാം ഭാര്യ യു പി സ്വദേശിനിയാണ്. ഒരു ആത്മീയ ഗുരുവിന്റെ അനുയായിയാണ് ഇവര്‍. ഒരു ഭക്തനായി അഭിനയിച്ചാണ് യുവാവ് യുവതിയെ കെണിയില്‍പെടുത്തി വിവാഹം കഴിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷം ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം.

രണ്ടാം ഭാര്യയ്ക്ക് പരാതിയൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. സ്വസ്ഥമായ കുടുംബജീവിതമാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

Keywords:  Madhya Pradesh: Man held for digital live show  with wives, Madhya pradesh,News,Local News,Crime,Criminal Case,Police,Arrested,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia