Molestation | ചോരയൊലിപ്പിച്ച് കരഞ്ഞുകൊണ്ട് വാതിലില്‍ മുട്ടി ബലാത്സംഗത്തിന് ഇരയായ 12 കാരി; ആട്ടിപ്പായിച്ച് പ്രദേശവാസികള്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 


ഉജ്ജയിന്‍: (KVARTHA) ക്രൂരമായ പീഡനത്തിനിരയായ കൗമാരക്കാരിയോട് ദയയില്ലാതെ പെരുമാറി പ്രദേശവാസികള്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ദാരുണസംഭവം. ബലാത്സംഗത്തിന് ഇരയായ 12 കാരി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ സമീപവാസികള്‍ ആട്ടിപ്പായിക്കുകയായിരുന്നു.

പെണ്‍കുട്ടി അര്‍ധനഗ്‌നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു. സഹായം അഭ്യര്‍ഥിച്ച് എത്തിയപ്പോള്‍ ഒരാള്‍ പെണ്‍കുട്ടിയെ ആട്ടിപ്പായിക്കുകയും ചെയ്തു. ഉജ്ജയിനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബാഗ്‌നഗര്‍ റോഡിലെ സിസിടിവിയിലാണ് ഇത്തരത്തില്‍ ദൃശ്യം ലഭിച്ചത്.

ഈ സമയം അത്രയും ഒരു തുണിക്കഷ്ണം കൊണ്ടാണ് പെണ്‍കുട്ടി ശരീരം മറച്ചിരുന്നത്. ഒടുവില്‍ അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തിയ കുട്ടിയെ അവിടെയുണ്ടായിരുന്ന പുരോഹിതനാണ് ബലാത്സംഗത്തിന് ഇരയായെന്ന് തിരിച്ചറിയുകയും അവളെ ഒരു ടവലില്‍ പൊതിഞ്ഞ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്.

പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മുറിവുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടി എവിടെ നിന്നാണെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും എന്നാല്‍ ഉത്തര്‍പ്രദേശിലെ പ്രഗ്യരാജില്‍ നിന്നാണെന്നാണ് ഭാഷയില്‍നിന്നും മനസിലാകുന്നതെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന്‍ ശര്‍മ അറിയിച്ചു.


Molestation | ചോരയൊലിപ്പിച്ച് കരഞ്ഞുകൊണ്ട് വാതിലില്‍ മുട്ടി ബലാത്സംഗത്തിന് ഇരയായ 12 കാരി; ആട്ടിപ്പായിച്ച് പ്രദേശവാസികള്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്



Keywords: News, National, National-News, Crime, Crime-News, Police-News, Madhya Pradesh News, Minor, 12-yr-Old, Girl, Molest Victim, Help, CCTV Camera, Ujjain, Madhya Pradesh: 12-yr-old molest victim goes door to door for help, is turned away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia