Killed | കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ കമീഷണര്‍ ഓഫീസിന് സമീപം ചരക്കുലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കെ ത്ത് വിഡി ജിന്റോയാണ് (39) കൊല്ലപ്പെട്ടത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Aster_MIMS

ജിന്റോവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. ലോറിക്കുള്ളില്‍ വെച്ചാണ് ഡ്രൈവര്‍ ജിന്റോയ്ക്ക് കുത്തേറ്റതെന്ന് എ സി പി രത്‌നകുമാര്‍ പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ നൂറ് മീറ്റര്‍ അകലെ വെച്ച് കുഴഞ്ഞ് വീണു. കവര്‍ചയാണോ ആക്രമിയുടെ ലക്ഷ്യം എന്ന് ഉറപ്പിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ബിനുമോഹനും സംഘവും പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Killed | കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു


Keywords:  News, Kerala, Kerala-News, Crime, Lorry Driver, Killed, Kannur, Custody, Police, Custody, Crime-News, Lorry driver killed near Kannur commissioner office.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia