Killed | പനമ്പിള്ളി നഗര്‍ സ്വദേശിയായ യുവാവ് ലന്‍ഡനില്‍ കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്ന മലയാളി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പനമ്പിള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അരവിന്ദിന് ഒപ്പം താമസിച്ചിരുന്ന 20 കാരന്‍ അറസ്റ്റിലായി. അരവിന്ദിനൊപ്പം തന്നെ താമസിച്ചിരുന്ന മലയാളി യുവാവാണ് പിടിയിലായത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Aster mims 04/11/2022

സൗത് ഈസ്റ്റ് ലന്‍ഡനിലെ പെക്കാമില്‍ പുലര്‍ചെ ഒരു മണിയോടെയാണ് ദാരുണസംഭവം. കോള്‍മാന്‍ വേ ജംഗ്ഷന് സമീപമുള്ള സതാംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ ഫ്‌ലാറ്റിലാണ് ഇവര്‍ രണ്ടുപേരും മറ്റ് രണ്ട് മലയാളി സുഹൃത്തുക്കളും താമസിച്ചിരുന്നത്. കുത്തേറ്റ അരവിന്ദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു.

കൂടെ താമസിക്കുന്ന മറ്റ് രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അരവിന്ദ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ബ്രിടനില്‍ താമസിക്കുകയാണ്. വിദ്യാര്‍ഥി വിസയില്‍ എത്തിയ മലയാളി യുവാക്കള്‍ക്കൊപ്പമാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്.

Killed | പനമ്പിള്ളി നഗര്‍ സ്വദേശിയായ യുവാവ് ലന്‍ഡനില്‍ കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്ന മലയാളി അറസ്റ്റില്‍


Keywords:  News, World, World-News, Killed, Youth, London, Custody, Arrested, Police, Malayali,  Crime, Crime-News, London: Malayali youth killed by 20 year old Malayali. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia