ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്ക്: കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ വംശജയായ സ്‌കൂള്‍ അധ്യപികയ്ക്കു അമേരിക്കയില്‍ ജയില്‍ ശിക്ഷ. പതിമ്മൂന്നുകാരനായ വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ചതിന് മോണ്ടിസോറി അധ്യാപികയായ ലിനാ സിന്‍ഹയാണ് ശിക്ഷിക്കപ്പെട്ടത്. ഏഴുവര്‍ഷമാണ് ലിനാ ജയില്‍ ശിക്ഷയനുഭവിക്കേണ്ടത്. അപ്പര്‍ ഈസ്റ്റ് സൈഡിലെ മോണ്ടിസോറി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് ലിനാ സിന്‍ഹ.
പ്രായപൂര്‍ത്തിയാവാത്ത ആളുമായി ലൈംഗികബന്ധം നടത്തിയെന്നതാണ് ലിനയ്ക്കെതിരെയുളള കേസ്. 1995 മുതല്‍ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലായിരുന്നു ടീച്ചര്‍. ആ സമയത്ത് കുട്ടിക്ക് പ്രായം 13 വയസ്സായിരുന്നു. ടീച്ചര്‍ക്ക് 29 വയസ്‌സും. മാര്‍ക്ക് കുറഞ്ഞ് വിഷമിച്ചിരുന്ന തന്നെ ടീച്ചര്‍ സമാശ്വസിപ്പിക്കാനായി ഉമ്മ വച്ചുവെന്നും പിന്നീട് നാവ് കവര്‍ന്നുള്ള ചുംബനത്തിലേക്ക് അതുമാറിയെന്നും ഇരയായ കുട്ടി 2007ല്‍ വിചാരണ വേളയില്‍ ജൂറിയോട് പറഞ്ഞിരുന്നു.
സംഭവത്തെക്കുറിച്ച് ഇരയായ കുട്ടി കോടതിയില്‍ പറഞ്ഞ മറ്റ് കാര്യങ്ങള്ഇങ്ങനെയാണ്...
ടീച്ചര്‍ ചുംബിച്ചത് മുതലാണ് ഇരുവരും തമ്മില്‍ മാനസികമായ അടുപ്പമുണ്ടായത്. പിന്നീട് അത് ലൈംഗികബന്ധമായി വളര്‍ന്നു. തനിക്ക് 22 വയസ്‌സാവുന്നതു വരെ ലൈംഗിക ബന്ധം തുടര്‍ന്നു. തുടര്‍ന്ന് പൊലീസ് ഓഫീസറായി ജോലി കിട്ടി പരിശീനത്തിനു പോയതോടെയാണ് ബന്ധം മുറിഞ്ഞു. താന്‍ മാനഭംഗപ്പെടുത്തിയെന്നും ആക്രമിച്ചുവെന്നുമൊക്കെ ടീച്ചര്‍ പലരോടും പരാതിപ്പെടാന്‍ തുടങ്ങി. അതോടെയാണ് സത്യം പറയാന്‍ നിര്‍ബന്ധിതനായത്.
വിചാരണ ഒരുപാട് കാലം നീണ്ടുവെങ്കിലും ഒരാളുടെ ബാല്യം കവര്‍ന്നെടുക്കുകയും അവനെ അടിമയെപ്പോലെ കൊണ്ടുനടക്കുകയും ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് മാന്‍ഹാട്ടന്‍ സുപ്രീം കോടതി ജഡ്ജി കരോള്‍ ബെര്‍ക്മാന്‍ ശിക്ഷ വിധിച്ചുകൊണ്ട് പറഞ്ഞു.
SUMMARY: After years of being free on bail, a former principal from a Montessori school is now sentenced to spend up to seven years behind bars for her nearly-decade-long affair with one of her students.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

