Sentencing | സിപിഎം പ്രവര്‍ത്തകന്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ 4 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 80,000 രൂപ പിഴയും വിധിച്ചു
● പ്രനു ബാബു, വി ഷിജില്‍, ആര്‍വി നിധീഷ്, കെ ഉജേഷ് എന്നിവരെയാണ് ശിക്ഷിച്ചത്
● രണ്ടുപേര്‍ വിചാരണയ്ക്കു മുമ്പ് മരിച്ചു
● രണ്ടുപേരെ വെറുതെവിട്ടു
കണ്ണൂര്‍: (KVARTHA) സിപിഎം പ്രവര്‍ത്തകന്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 80,000 രൂപ പിഴയും വിധിച്ചു. തലശേരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രനു ബാബു, വി ഷിജില്‍, ആര്‍വി നിധീഷ്, കെ ഉജേഷ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. കേസില്‍ എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ എംആര്‍ ശ്രീജിത്ത്, ടി ബിജീഷ് എന്നിവരെ കോടതി വെറുതെവിട്ടു. രണ്ടുപേര്‍ വിചാരണയ്ക്കു മുമ്പ് മരിച്ചു. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് അഷ്‌റഫിനെ പ്രതികള്‍ ആക്രമിച്ചത് എന്നാണ് കേസ്. 2011 മേയ് 19 നാണ് കൊലപാതകം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 21ന് മരണം സംഭവിച്ചു.

#RSS #CPM #KeralaCrime #AshrafMurder #TalasseryCourt #LifeSentence