Booked | ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേദിനം ഗ്രന്ഥശാലയുടെ ശിലാഫലകം അടിച്ചു തകര്‍ത്തു; യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

 


ADVERTISEMENT



കണ്ണൂര്‍: (www.kvartha.com) കഴിഞ്ഞ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത ഗ്രന്ഥാലയത്തിന്റ ശിലാഫലകം ഞായറാഴ്ച അടിച്ചു തകര്‍ത്ത പരാതിയില്‍ രണ്ട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 

യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയംഗം ശ്രീജിത്ത് കൂവേരി, സജിനേഷ് പട്ടത്താരി എന്നിവര്‍ക്കെതിരെയാണ് എ പി കെ വത്സന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
Aster_MIMS

കൂവേരി കൊട്ടക്കാനത്തെ സുഭാഷ് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടന ശിലാഫലകമാണ് തകര്‍ത്തത്. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച കേന്ദ്ര പഞ്ചായതീരാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ടന്റും ചപ്പാരപ്പടവ് മുന്‍ പഞ്ചായത് പ്രസിഡന്റുമായ ഡോ. പി പി ബാലനാണ് നിര്‍വഹിച്ചത്. ഇതിന്റെ ശിലാഫലകമാണ് ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ തകര്‍ക്കപ്പെട്ടത്. 

Booked | ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേദിനം ഗ്രന്ഥശാലയുടെ ശിലാഫലകം അടിച്ചു തകര്‍ത്തു; യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു


ഉദ്ഘാടനം നടത്തിയാല്‍ ഫലകം തകര്‍ക്കുമെന്ന് കമിറ്റിയില്‍ നേരത്തെ ഉണ്ടായിരുന്ന സജിനേഷും ശ്രീജിത്തും ഉള്‍പെടെയുള്ളവര്‍ മുന്‍പ് ഭീഷണി മുഴക്കിയിരുന്നതായി വായനശാല പ്രസിഡന്റ് പറഞ്ഞു. 


വായനശാല നിര്‍മാണത്തില്‍ സജീവമായി പ്രവര്‍ത്തിച്ച തങ്ങളെ അവഗണിച്ചതിലും നിര്‍മാണത്തിന്റെ കണക്ക് പറയാത്തതമാണ് ഫലകം തകര്‍ക്കാനുള്ള വിരോധത്തിന് കാരണമെന്നും 10000 രൂപയോളം നഷ്ടമുണ്ടായതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  News, Kerala, Kannur, Local-News, Crime, attack, Case, Police, Youth Congress, Politics, Complaint, Library's plaque vandalized: Police booked against Youth Congress activists
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia