Satanism | 'കേരളത്തിലെ സാത്താന് സേവക്കാരുടെ നേതാക്കള്‍ കൗമാരക്കാരികളായ പെണ്‍കുട്ടികള്‍; സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ സംഘത്തില്‍'
Jan 29, 2023, 21:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-അജോ കുറ്റിക്കന്‍
കോട്ടയം: (www.kvartha.com) ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ നീക്കം നടത്തുന്നവെന്ന റിപോര്‍ടുകള്‍ പുറത്ത് വന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊച്ചിയിലെ പ്രശസ്തമായ കോളജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും ഐടി പാര്‍കുകളിലെ ജീവനക്കാരികളും സാത്താന് സേവയ്ക്കവേണ്ടി വന്‍ കാംപയിനാണ് നടത്തുന്നതെന്ന വിവരങ്ങളായിരുന്നു അന്ന് പുറത്തു വന്നത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായതോടെ കൊച്ചിയ്ക്ക് പുറത്തേയ്ക്ക് സംഘം ചേരല്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന കാംപയിന് പൊലീസ് നീരീക്ഷണത്തിലായതോടെ പുതിയ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഇവര്‍ ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നതെന്നാണ് അറിയുന്നത്. കൗമാരക്കാരികളായ പെണ്‍കുട്ടികളാണ് കേരളത്തിലെ സാത്താന് സേവക്കാരുടെ നേതാക്കളെന്നും വിവരമുണ്ട്.
പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള നിരവധി വാട്സ് ആപ് ഗ്രൂപുകളും നിലവിലുണ്ടെന്നാണ് പറയുന്നത്. അവയും ഇവര്‍ തന്നെയാണ് നിയന്ത്രിക്കുന്നതും പുതിയ ആളുകളെ ചേര്‍ക്കുന്നതെന്നും ഇതിനായുള്ള സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നുവെന്നും പറയുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്സ്ആപ് അഡ്മിന് ഗ്രൂപുകളും നിലവിലുണ്ടെന്നും സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ സംഘത്തിലുണ്ടെന്നുമാണ് വിവരം.
സാത്താന് ആരാധക സംഘത്തില്‍ ചേരാന്‍ കടമ്പകള്‍ ഏറെയാണ്. ഇവയെല്ലാം പാസായെങ്കിലേ അംഗത്വം നല്‍കൂ. ദൈവവുമായുള്ള പോരില്‍ പറുദീസ നഷ്ടപ്പെട്ട സാത്താന് എന്ന തിരസ്കൃത മാലാഖ പറുദീസ തിരിച്ചുപിടിക്കാനുള്ള വ്യാമോഹത്തില്‍ ഭൂമിയിലെ മനുഷ്യരെ കൂട്ടുപിടിച്ച് ഇന്നും വലിയ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഇവര്‍ പിന്തുടരുന്ന വിശ്വാസം. സാത്താനെ പ്രീണിപ്പിക്കാന്‍ പ്രത്യേക ദിവസങ്ങളിലെ രാത്രിയില്‍ രക്തവും മദ്യവും അര്‍പ്പിച്ചാണ് ഇവരുടെ ദുഷ്കര്മങ്ങളെന്നാണ് അറിയുന്നത്.
ഇടുക്കിയിലുമുണ്ട് സാത്താന് സേവക്കാര്‍
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നെടുങ്കണ്ടം പൊലീസ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് സാത്താന് ആരാധകരുടെ വാട്സ്ആപ് ഗ്രൂപായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ വിവിധ ഭാഗങ്ങളില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് യുവാവ് മൊഴി നല്‍കിയിരുന്നുവെന്നാണ് വിവരം.
തേക്കടി, മൂന്നാര്‍, അടിമാലി, തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ പ്രദേശങ്ങളുടെ പരിധിയില്‍ സാത്താന് ആരാധനകള്‍ നടന്നിരുന്നതായാണ് പൊലീസ് നല്കുന്ന സൂചന. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് സമീപമുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശുപള്ളിയില്‍ കരി ഉപയോഗിച്ച് പ്രത്യേക ചിഹ്നങ്ങള്‍ വരച്ചതായി കാണപ്പെട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ സാത്താന് ആരാധക സംഘമാണെന്ന് കണ്ടെത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
(തുടരും)

Keywords: Latest-News, Kerala, Kottayam, Top-Headlines, Crime, Religion, Investigates, Police, 'Leaders of Satanism in Kerala are teenage girls'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.