LastPass | ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാസ്വേഡ് മാനജറായ ലാസ്റ്റ് പാസ് ആപ് ഹാക് ചെയ്തു; അന്വേഷിക്കാന്‍ പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനത്തെ നിയോഗിച്ചു

 


ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com) ലോകത്തിലെ ഏറ്റവും പ്രമുഖമായ പാസ്വേഡ് മാനജിംഗ് ആപായ ലാസ്റ്റ് പാസ് (LastPass) ഹാക് ചെയ്തു. രണ്ടാഴ്ച മുമ്പ് തങ്ങളുടെ ആപ്ലിക്കേഷനില്‍ അസാധാരണമായ പ്രവര്‍ത്തനം കണ്ടെത്തിയതായി കംപനി ബ്ലോഗ് പോസ്റ്റില്‍ വിശദമാക്കി. സാമൂഹ്യ മാധ്യമ അകൗണ്ടുകള്‍, ഇമെയിലുകള്‍, ബാങ്കിങ് ആപുകള്‍ തുടങ്ങിയവയുടെ യൂസര്‍ ഐഡികളും പാസ്വേഡുകളും സുരക്ഷിതമായി സൂക്ഷിച്ച് വെക്കാന്‍ സഹായിക്കുന്ന ആപാണിത്.
                
LastPass | ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാസ്വേഡ് മാനജറായ ലാസ്റ്റ് പാസ് ആപ് ഹാക് ചെയ്തു; അന്വേഷിക്കാന്‍ പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനത്തെ നിയോഗിച്ചു

33 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ലാസ്റ്റ് പാസിനുണ്ട്. ചില സോഴ്‌സ് കോഡുകളിലേക്ക് ഹാകര്‍മാര്‍ക്ക് കടന്നുകയറാനായതായി കംപനി സമ്മതിച്ചു. എന്നാല്‍ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് കടന്നുകയറിയതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിഷയം അന്വേഷിക്കാന്‍ പ്രമുഖ സൈബര്‍ സുരക്ഷാ, ഫോറന്‍സിക് സ്ഥാപനത്തെ നിയോഗിച്ചിട്ടുണ്ട്.

കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അനധികൃത പ്രവര്‍ത്തനത്തിന്റെ കൂടുതല്‍ തെളിവുകള്‍ കാണുന്നില്ലെന്നും ലാസ്റ്റ് പാസ് അറിയിച്ചു.

Keywords:  Latest-News, World, Top-Headlines, Hackers, Cyber Crime, Crime, America, Investigates, Application, Social-Media, LastPass, LastPass password manager hacked.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia