Woman Died | 'മൂര്‍ചയുള്ള ആയുധങ്ങള്‍ കൊണ്ട് ആക്രമണം'; ലഖിംപുര്‍ ഖേരിയില്‍ ലൈംഗീകാതിക്രമശ്രമത്തില്‍ പരുക്കേറ്റ 20 കാരി മരിച്ചു

 




ലക്‌നൗ: (www.kvartha.com) യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ ലൈംഗികാതിക്രമ ശ്രമത്തിനിടെ മൂര്‍ചയുള്ള ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കപ്പെട്ട യുവതി മരിച്ചു. ഗുരുതരമായി 20 വയസുള്ള യുവതി വീട്ടില്‍വച്ചാണ് മരിച്ചതെന്ന് ഖേരി പൊലീസ് അറിയിച്ചു. 

മൃതദേഹം വന്‍ പൊലീസ് സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സംഭവത്തിന് ശേഷം മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ ഖേരി പൊലീസ് സംഭവത്തില്‍ കേസെടുത്ത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. എഫ് ഐ ആറില്‍ കൃത്രിമം നടന്നെന്ന് പിന്നീടാണ് മനസിലായതെന്നും, തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതെന്നും ഖേരി പൊലീസ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. 

Woman Died | 'മൂര്‍ചയുള്ള ആയുധങ്ങള്‍ കൊണ്ട് ആക്രമണം'; ലഖിംപുര്‍ ഖേരിയില്‍ ലൈംഗീകാതിക്രമശ്രമത്തില്‍ പരുക്കേറ്റ 20 കാരി മരിച്ചു


കേസിന്റെ അന്വേഷണ ചുമതല അഡീഷനല്‍ എസ് പി അരുണ്‍ കുമാര്‍ സിംഗിനാണെന്നും വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.  

Keywords:  News,National,India,Uttar Pradesh,Molestation,Death,Crime,Case,Police, Lakhimpur Kheri tense, woman dies of injuries sustained in assault attempt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia