Actor Killed | നടനും യുട്യൂബറുമായ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു; ഭാര്യാസഹോദരന്‍ ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍
Jun 20, 2022, 09:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) കന്നട നടനും യുട്യൂബറുമായ വജ്ര സതീഷിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. 36 വയസായിരുന്നു. ബെംഗ്‌ളൂറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യാസഹോദരന്‍ സുദര്‍ശന്‍ ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ആര്‍ ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷ് കൊല്ലപ്പെട്ടനിലയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക പരിശോധനയില്‍ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ് നാലുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്.

ഏഴുമാസം മുമ്പ് ഭാര്യ മരിച്ചു. കൃത്യസമയത്ത് ചികിത്സ നല്‍കാത്തതിനാലാണ് മരിച്ചതെന്ന് ഭാര്യവീട്ടുകാര്‍ ആരോപിച്ചിരുന്നു. ഇക്കാരണത്താല്‍ സുദര്‍ശന്‍ സതീഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം സുഹൃത്തായ നാഗേന്ദ്രയെ സഹായത്തിന് കൂട്ടി സതീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
'ലഗോരി' ഉള്‍പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സതീഷ് സലൂണ്‍ നടത്തി വരികയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.