Misconduct | 'കെ എസ് ആര്‍ ടി സി ബസില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു'; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
● പൊന്നാനി എംവിഡിയുടേതാണ് നടപടി
● സംഭവം തിരൂരില്‍ നിന്ന് പൊന്നാനിയിലേക്ക് വരുന്നതിനിടെ
● യാത്രക്കാര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമത്തിലൂടെ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കുകയായിരുന്നു
മലപ്പുറം: (KVARTHA) കെ എസ് ആര്‍ ടി സി ബസില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി. പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ അസീസിന്റെ(45) ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊന്നാനി എംവിഡിയുടേതാണ് നടപടി.
സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്:
ചൊവ്വാഴ്ച് വൈകിട്ട് തിരൂരില്‍ നിന്ന് പൊന്നാനിയിലേക്ക് വരുന്നതിനിടെയാണ് അബ്ദുല്‍ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഡ്രൈവര്‍ അശ്രദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇത് യാത്രക്കാര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും സമൂഹമാധ്യമത്തിലൂടെ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ എത്തി നടപടി എടുക്കുകയായിരുന്നു. പൊന്നാനി ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസാണിത്.
#KSRTC #RoadSafety #KeralaNews #LicenseSuspension #TransportViolation #MVD