Woman Killed | കോഴിക്കോട് യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്നു; സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ച് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

 



കോഴിക്കോട്: (www.kvartha.com) ഫറോക്കില്‍ യുവതി കുത്തേറ്റ് മരിച്ചു. പാലക്കാട് സ്വദേശി മല്ലിക(40)യാണ് മരിച്ചത്. ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നതിന് പിന്നാലെ ഭര്‍ത്താവ് ചാത്തന്‍പറമ്പ് സ്വദേശി ലിജേഷ് (കുട്ടന്‍-48) പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിനുശേഷം ലിജേഷ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. 

Woman Killed | കോഴിക്കോട് യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്നു; സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ച് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി


ഫറോക്കിന് സമീപം കോടമ്പുഴയിലാണ് കൊലപാതകം നടന്നത്. സംശയരോഗം കാരണം ഭര്‍ത്താവ്  ഉപദ്രവിക്കുന്നതായി അയല്‍വാസികളോട് മല്ലിക നേരത്തെ പരാതിപ്പെട്ടിരുന്നതായാണ് വിവരം. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇരുവര്‍ക്കും മക്കളുണ്ട്.

Keywords:  News,Kerala,State,Kozhikode,Crime,Killed,Police,police-station,Accused, Kozhikode: Woman killed by man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia