Russian Lady | കോഴിക്കോട് ലൈംഗിക പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി; റിമാന്‍ഡിലുള്ള ആണ്‍സുഹൃത്തിനെതിരെ ഗുരുതരവകുപ്പുകള്‍
Mar 28, 2023, 10:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കൂരാച്ചുണ്ടില്‍ ലൈംഗിക പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി. പുലര്‍ചെയാണ് യുവതി മടങ്ങിയത്. ആഖില്‍ നശിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയ പാസ്‌പോര്‍ട് തിരികെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്.

പൊലീസ് പറയുന്നത്: യുവതിയുടെ മാതാപിതാക്കള്‍ തിങ്കളാഴ്ചയാണ് ടികറ്റെടുത്ത് നല്‍കിയത്. ചികിത്സ പൂര്‍ത്തിയായ യുവതിയെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രാവിലെ 8 ന് ദുബൈയിലേക്കുളള വിമാനത്തിലാണ് യാത്ര തുടങ്ങിയത്.
തന്റെ ഇന്റര്‍നാഷനല്‍ പാസ്‌പോര്‍ട് ആഖില്‍ നശിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ പാസ്‌പോര്‍ടിന് തകരാര്‍ സംഭവിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് ലഭിച്ച പാസ്‌പോര്‍ട് ആഖിലിന്റെ പിതാവ് പൊലീസിന് കൈമാറിയിരുന്നു. താത്കാലിക പാസ്‌പോര്‍ടിന് ശ്രമം തുടരുന്നതിനിടെയാണ് യുവതിയുടെ പാസ്‌പോര്‍ട് ലഭിച്ചത്.
കേസില്‍ പ്രതിയായ ആഖിലിനെ (27) രണ്ട് ദിവസം മുന്‍പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ആണ്‍ സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്. ആഖിലില്‍ നിന്ന് ലൈംഗിക പീഡനത്തിനും മര്‍ദനത്തിനും ഇരയായെന്ന് യുവതി മൊഴി നല്‍കിയിരുന്നു.
ആഖില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇരുമ്പുവടികൊണ്ട് മര്‍ദിച്ചുവെന്നും നാട്ടിലേക്ക് തിരികെപ്പോകാന്‍ അനുവദിക്കാതെ തടങ്കലില്‍വെച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെന്നും മൊഴിയിലുണ്ട്.
ആഖിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാളുടെ രക്ഷിതാക്കളും തിങ്കളാഴ്ച നടത്തിയത്. ലഹരിമരുന്നിന് അടിമയായത് കൊണ്ടാണ് മകന്‍ റഷ്യന്‍ യുവതിയെ മര്‍ദിച്ചതെന്നാണ് ആഖിലിന്റെ മാതാപിതാക്കള്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ലഹരിക്ക് അടിമയായ ആഖില്‍ റഷ്യന്‍ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. വിവാഹിതരാകാനായി ഖത്വറില്‍ നിന്നും നാട്ടിലേക്കെത്തിയ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും മര്‍ദനം സഹിക്കാതെയാണ് യുവതി ടെറസ് വഴി താഴേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് കണ്ടെത്തല്‍.
പലതവണ യുവതിയെ ആഖില്‍ മര്‍ദിച്ചിട്ടുണ്ടെന്ന് യുവാവിന്റെ മാതാപിതാക്കള്‍ സമ്മതിച്ചു. യുവതി വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ആഖിലിന്റെ വീട്ടില്‍ നിന്ന് മൂന്ന് ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. ലഹരിവസ്തു കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡിലായ ആഖിലിനെതിരെ ബലാത്സംഗം ഉള്‍പെടെ ഗുരുതരമായ വകുപ്പുകളുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, State, Kozhikode, Remanded, Russia, Woman, Assault, Complaint, Passport, Ticket, Top-Headlines, Police, Accused, Crime, Kozhikode Molested Russian lady went back
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.