Attacked | 'വിവാഹമോചനത്തിന് കേസ് കൊടുത്തതിന് ഭാര്യയെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം'; ഭര്‍ത്താവ് അറസ്റ്റില്‍

 




എറണാകുളം: (www.kvartha.com) കോതമംഗലംത്ത് ഭാര്യയെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കോതമംഗലം സ്വദേശി അലക്സിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തില്‍ ഇയാളുടെ ഭാര്യ എല്‍സയ്ക്കും ഭാര്യാപിതാവിനും പരുക്കേറ്റിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വിവാഹമോചനത്തിന് കേസ് കൊടുത്തതിനാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. നാല് മാസമായി ഭര്‍ത്താവില്‍ നിന്നകന്ന് സ്വന്തം വീട്ടിലാണ് ഭാര്യ എല്‍സ താമസിക്കുന്നത്. 

Attacked | 'വിവാഹമോചനത്തിന് കേസ് കൊടുത്തതിന് ഭാര്യയെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം'; ഭര്‍ത്താവ് അറസ്റ്റില്‍


സൂപര്‍ മാര്‍കറ്റില്‍ ജോലി ചെയ്യുകയാണ് എല്‍സ. അവിടെ നിന്ന് തിരിച്ച് പിതാവിനൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യുമ്പോഴാണ് ഭര്‍ത്താവ് അലക്സ് വഴിയില്‍ വച്ച് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന ഇവര്‍ക്ക് നേരെ ഒരു സ്ഫോടകവസ്തു എറിഞ്ഞത്. പിന്നീടാണ് എറിഞ്ഞത് പടക്കമാണെന്നുള്ള കാര്യം പൊലീസ് സ്ഥിരീകരിക്കുന്നത്. പടക്കമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് അലക്സിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്. ആക്രമണത്തില്‍ പരുക്കേറ്റ ഇയാളുടെ ഭാര്യയെയും ഭാര്യാപിതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  News,Kerala,State,Ernakulam,Husband,Arrested,attack,Local-News,Police,Case,Divorce,Injured,Crime, Kothamangalam: Man throws cracker against woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia