Killed | കൊല്ലത്ത് വീട്ടമ്മ നടുറോഡില്‍ കുത്തേറ്റ് മരിച്ചു; മകന്‍ പൊലീസ് കസ്റ്റഡിയില്‍
Jul 23, 2023, 15:29 IST
ADVERTISEMENT
കൊല്ലം: (www.kvartha.com) വീട്ടമ്മ നടുറോഡില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം ചെങ്ങമനാട് ജംഗ്ഷനിലായിരുന്നു സംഭവം. തലവൂര്‍ സ്വദേശി മിനിമോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. മിനി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് വിവരം. സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു.

സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിലേല്‍പിച്ചത്. പ്രതി ജോമോന്‍ (30) നിലവില്‍ കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്. മകനും മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.
Keywords: News, Kerala, Kerala-News, Crime, Crime-News, Kollam, Youth, Killed, Woman, Chengamanadu, Kollam: Youth killed woman at Chengamanadu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.