Arrested | 'എഴുന്നേറ്റ് ജോലിക്ക് പോടാ' എന്നലറിക്കൊണ്ട് ഉറക്കത്തിലായിരുന്ന മകന്റെ മുഖത്തടിച്ചതായി പരാതി; കണ്ണിനും ചുണ്ടിനും പരുക്കേറ്റ 11 കാരന്‍ ആശുപത്രിയില്‍; പിതാവ് അറസ്റ്റില്‍

 


കൊല്ലം: (www.kvartha.com) ചിതറയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ മുഖത്തടിച്ച് പരുക്കേല്‍പിച്ചെന്ന പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ ഗ്രാമ പഞ്ചായത് പരിധിയിലെ രാജേഷാണ് അറസ്റ്റിലായത്. പരുക്കേറ്റ കുട്ടി ആുപത്രിയില്‍ ചികിത്സയിലാണ്. 

ചിതറ പൊലീസ് പറയുന്നത്: രാജേഷിന്റെ നിരന്തര ഉപദ്രവം സഹിക്കാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണ്. ഭാര്യയോടു കാണിച്ച ക്രൂരത സ്വന്തം മകനോടും തുടങ്ങിയപ്പോള്‍ രാജേഷിനെതിരെ പൊലീസ് നടപടി അനിവാര്യമാവുകയായിരുന്നു.

ഉപദ്രവം സഹിക്കാതെയാണ് രാജേഷിന്റെ ഭാര്യ വീടു വിട്ടിറങ്ങിയത്. അമ്മ പോയതോടെ രാജേഷിന്റെ മാതാപിതാക്കളാണ് പേരമകനെ നോക്കിയിരുന്നത്. ഭീതിയോടെയാണ് വീട്ടില്‍ കഴിയുന്നതെന്ന് രാജേഷിന്റെ അച്ഛന്‍ പറയുന്നു. വര്‍ക്‌ഷോപ് ജീവനകാരനായ രാജേഷ് നിരന്തരം മകനെ ഉപദ്രവിച്ചിരുന്നതായാണ് പരാതി. 

രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയോട് എഴുന്നേറ്റ് 'ജോലിക്ക് പോടാ' എന്നലറിക്കൊണ്ടാണ് രാജേഷ് മുഖത്ത് അടിച്ചത്. അടിയേറ്റ് നിലത്തുവീണ 11 കാരനെ രാജേഷിന്റെ മാതാപിതാക്കള്‍ കടയ്ക്കല്‍ താലൂക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരുക്കേറ്റിരുന്നു. പിന്നീട് പൊലീസില്‍ പരാതിയും നല്‍കി.

കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജെജെ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

Arrested | 'എഴുന്നേറ്റ് ജോലിക്ക് പോടാ' എന്നലറിക്കൊണ്ട് ഉറക്കത്തിലായിരുന്ന മകന്റെ മുഖത്തടിച്ചതായി പരാതി; കണ്ണിനും ചുണ്ടിനും പരുക്കേറ്റ 11 കാരന്‍ ആശുപത്രിയില്‍; പിതാവ് അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, Crime-News, Crime, Kollam-News, Local news, Assaulted, Attack, Police, Complaint, Wife, Child, Minor Boy, Accused, Kollam: Police arrested man who attacked child.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia