Killed | പത്തനാപുരത്ത് 27കാരിയായ വീട്ടമ്മയ്ക്കും 10വയസുള്ള മകള്‍ക്കും വെട്ടേറ്റു; 'പിന്നാലെ യുവാവ് തീകൊളുത്തി മരിച്ചു'

 


കൊല്ലം: (KVARTHA) പത്തനാപുരത്ത് 27കാരിയായ വീട്ടമ്മയ്ക്കും 10വയസുള്ള മകള്‍ക്കും വെട്ടേറ്റു. പിന്നാലെ യുവാവ് തീകൊളുത്തി മരിച്ചതായി റിപോര്‍ട്. നടുകുന്നിലാണ് ഞെട്ടിക്കുന്ന സംഭവം. ഭാര്യയെയും മകളേയും വെട്ടിപ്പരുക്കേല്‍പിച്ചശേഷം യുവാവ് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

രൂപേഷ് (40) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ അഞ്ജു തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലും മകള്‍ ആരുഷ്മ (10) എസ് എ ടി ആശുപത്രിയിലും ചികില്‍സയിലാണ്. വെട്ടേറ്റ അഞ്ജുവും മകളും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടോറിക്ഷാ ഡ്രൈവറാണ് രൂപേഷ്.

പൊലീസ് പറയുന്നത്: പത്തനാപുരം നടുകുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. വെള്ളിയാഴ്ച (22.12.2023) പുലര്‍ചെ രണ്ടരയ്ക്കാണ് ദാരുണ സംഭവം നടന്നത്. കുടുംബവഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണം. വാക്കേറ്റത്തിന് പിന്നാലെയാണ് അഞ്ജുവിനെ രൂപേഷ് വാക്കത്തി കൊണ്ട് വെട്ടിയത്. അഞ്ജുവിന് തലയ്ക്ക് പിന്നിലും മകള്‍ക്ക് കണ്ണിനുമാണ് പരുക്കേറ്റത്.

അഞ്ജുവിന്റെയും മകളുടെയും നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ വന്നുനോക്കുകയായിരുന്നു. അപ്പോഴാണ് അടുക്കള ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടത്. വീടിന് തീപ്പിടിച്ചതാണെന്നാണ് അയല്‍വാസികള്‍ ആദ്യം കരുതിയത്. ഉടനെ തീ അണയ്ക്കാന്‍ ശ്രമിച്ചു. അഗ്നിരക്ഷാസേനയെയും വിളിച്ചു. പിന്നാലെയാണ് രൂപേഷ് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് വ്യക്തമായത്. ഉടനെ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Killed | പത്തനാപുരത്ത് 27കാരിയായ വീട്ടമ്മയ്ക്കും 10വയസുള്ള മകള്‍ക്കും വെട്ടേറ്റു; 'പിന്നാലെ യുവാവ് തീകൊളുത്തി മരിച്ചു'



Keywords: News, Kerala, Kerala-News, Crime, Crime-News, Police-News, Kollam News, Man, Killed, Woman, 10 Year Old, Girl, Pathanapuram News, Husband, Wife, Daughter, Kollam: Man killed woman and 10 year old girl in Pathanapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia