Attacked | കൊല്ലത്ത് സൂപര്‍ മാര്‍കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പൊലീസ് കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്ലം: (www.kvartha.com) സൂപര്‍ മാര്‍കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിലമേലില്‍ യൂണിയന്‍ കോര്‍പ് സൂപര്‍ മാര്‍ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ 13 സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. 13 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.  
Aster mims 04/11/2022

Attacked | കൊല്ലത്ത് സൂപര്‍ മാര്‍കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പൊലീസ് കേസെടുത്തു


വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ മദ്യപിച്ച് സൂപര്‍ മാര്‍കറ്റിലെത്തി ഉടമ ഷാനുവുമായി തര്‍ക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതിയില്‍ പറയുന്നത്. 

കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാനിനെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. വ്യക്തി വിരോധമാണ് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

Keywords:  News,Kerala,State,Kollam,Case,attack,Complaint,Police,Crime, Kollam: CCTV footage of CITU workers attacking super market owner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia