Murder Investigation | കൊളച്ചേരിപറമ്പ് കൊലപാതക കേസ്; പ്രതിയായ എസ്ഐയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി

 


ADVERTISEMENT

മയ്യില്‍: (www.kvartha.com) കൊളച്ചേരിപറമ്പില്‍ വീട്ടില്‍ നിന്നും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ അടിച്ചുകൊന്നെന്ന കേസില്‍ എസ് ഐയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി. പ്രതിയായ ഗ്രേഡ് എസ് ഐ മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനാല്‍ കേസിന്റെ അന്വേഷണം വളപട്ടണം പൊലീസിന് കൈമാറിയിട്ടുണ്ട്. ഓണത്തിന് ശേഷം ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാനാണ് സാധ്യതയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Aster_MIMS

പൊലീസ് പറയുന്നത്: കൊളച്ചേരിപറമ്പിലെ കൊമ്പന്‍ സജീവനെ കൊലപ്പെടുത്തിയ കേസില്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൊളച്ചേരി പറമ്പിലെ എ ദിനേശനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. 

ഓഗസ്റ്റ് 23-ന് വൈകുന്നേരം അഞ്ചുമണിയേടെയാണ് സജീവനെ (55) ദിനേശന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ദേഹമാകെ പരുക്കേറ്റ നിലയിലായിരുന്നു. തലയ്ക്കും ആഴത്തിലുളള മുറിവുകളുണ്ടായിരുന്നു. അന്ന് രാത്രി തന്നെ ദിനേശനെ കസ്റ്റഡിയിലെടുത്തിരുന്നു. 

കണ്ണൂര്‍ സിറ്റി എ സി പി ടി കെ രത്നകുമാറിന്റെയും മയ്യില്‍ ഇന്‍സ്പെക്ടര്‍ ടി പി സുമേഷിന്റെയും നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു.

Murder Investigation | കൊളച്ചേരിപറമ്പ് കൊലപാതക കേസ്; പ്രതിയായ എസ്ഐയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി


Keywords:  News, Kerala, Kerala-News, Crime, Crime-News, Kolachery Paramba, Murder Case, Police, Applied, Court, Accused, Custody, Kolachery Paramba murder case; Police applied to the court to take accused into custody for questioning.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia