Man Assaulted | സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 48 കാരന് കുത്തേറ്റു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
Aug 7, 2022, 11:15 IST
ADVERTISEMENT
കൊടുങ്ങല്ലൂര്‍: (www.kvartha.com) സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. ശ്രീനാരായണപുരം കുടിലങ്ങ ബസാറിലാണ് സംഭവം. കരിനാട്ട് വേലായുധന്റെ മകന്‍ ശക്തിധരനാണ് (48) കുത്തേറ്റത്. ഇയാളെ കൊച്ചി മെഡികല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുടിലിങ്ങ ബസാറില്‍ ശക്തിധരന്റെ വീട്ടില്‍ വച്ചാണ് തര്‍ക്കമുണ്ടായത്. സുഹൃത്ത് കരിനാട്ട് പവനനും ശക്തിധരനും ശനിയാഴ്ച പകലും രാത്രിയും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പുറത്തുപോയ പവനന്‍ പുലര്‍ചെ തിരിച്ചെത്തി ശക്തിധരനെ കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് ലഭിച്ച പ്രാഥമിക വിവരം.
കുത്തേറ്റു ഒരു മണിക്കൂര്‍ കഴിഞ്ഞു പൊലീസ് എത്തിയാണ് ശക്തിധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹുത്ത് കുടിലിങ്ങ ബസാര്‍ ചള്ളിയില്‍ പവനനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

