Behind abduction | തലശേരിയില്‍ പ്രവാസിയുവാവിനെ ബന്ദിയാക്കിയത് കൊടിസുനിയുടെ സംഘമാണെന്ന് പൊലിസ്

 


തലശേരി: (www.kvartha.com) ഗള്‍ഫില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ യുവാവിനെ ഒരുകിലോ സ്വര്‍ണം തട്ടിയെടുക്കാന്‍ ബന്ദിയാക്കി തടവിലാക്കിയത് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടിസുനിയുടെ സംഘമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലിസ്.
           
Behind abduction | തലശേരിയില്‍ പ്രവാസിയുവാവിനെ ബന്ദിയാക്കിയത് കൊടിസുനിയുടെ സംഘമാണെന്ന് പൊലിസ്

സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘമെന്ന സംശയത്തില്‍ തലശ്ശേരി ലോഡ്ജില്‍ നിന്നും പൊലീസ് പിടിയിലായ 14 പേരില്‍ കൊടിസുനിയോടൊപ്പമുണ്ടായിരുന്ന ഇരട്ടക്കൊലക്കേസ് പ്രതിയുമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. 2015-ല്‍ മാഹി ചെമ്പ്രയില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതി പി പി ഫൈസലാണ് പിടിയിലായത്. ഇതില്‍ ഒരു കേസില്‍ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്ന കൊടി സുനി രണ്ടാം പ്രതിയാണെന്നാണ് കണ്ടെത്തല്‍. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളും സംഘത്തിലുണ്ട്. ടി പി കേസില്‍ പരോളില്‍ കഴിയുന്നവര്‍ ഈ സംഭവത്തിലും ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന.

 നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ വെന്നൂര്‍ സ്വദേശി അഫ്‌സല്‍ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച സ്വര്‍ണം
കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ഒന്നരക്കിലോ സ്വര്‍ണവുമായുള്ള ബാഗുമായി ഒരാള്‍ നെടുമ്പാശ്ശേരി വഴി കടന്നുവെന്നായിരുന്നു കസ്റ്റംസിന് ലഭിച്ച വിവരം. പിന്നാലെയാണ് ഗള്‍ഫില്‍ നിന്നെത്തിയ തന്റെ മകനെ കാണാനില്ലെന്ന് തൃശ്ശൂര്‍ വെന്നുര്‍ സ്വദേശി ഉമ്മല്ലു നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. വിമാനം ഇറങ്ങിയ ശേഷം മകന്‍ ഒരു തവണ വിളിച്ചിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലെന്നായിരുന്നുവെന്നുമായിരുന്നു പരാതി. ആളെ കാണാതായതിന് കേസെടുത്ത പൊലീസ് അഫ്‌സലിന്റെ ടവര്‍ ലൊകേഷന്‍ പരിശോധിച്ചതില്‍ നിന്നും തലശ്ശേരിയിലുണ്ടെന്ന് വ്യക്തമായി.

 നെടുമ്പാശ്ശേരിയില്‍ നിന്നെത്തിയ പൊലീസും തലശ്ശേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അഫ്‌സലിനെ ഒരു ഹോടെലില്‍ നിന്നും കണ്ടെത്തി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 13 പേരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യനായി കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അഫ്സല്‍ സ്വര്‍ണക്കടത്ത് കാരിയറാണെന്നാണ് വിവരം. ഇയാള്‍ വിദേശത്ത് നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണവം ഇതുവരെ പൊലിസിന് കണ്ടെത്താനായിട്ടില്ല.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Police, Investigates, Smuggling, Kodi Suni, Kodi suni's group behind youth abduction- Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia