Killed | പൂട്ടിയിട്ട് മണിക്കൂറുകളോളം കൊലവിളി മുഴക്കി കൊലപാതകം; 'കൊച്ചിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു'; പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകന്‍ അമ്മയെ കൊലപ്പെടുത്തിയതായി പൊലീസ്. മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. മകന്‍ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെത്തിയെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കമുള്ളവരും ആരോപിക്കുന്നത്. 
Aster mims 04/11/2022

കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചമ്പക്കരയിലെ ഫ്‌ലാറ്റില്‍ വ്യാഴാഴ്ച (06.07.2023) രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് വിവരം. ഫ്‌ലാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫ്‌ലാറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. 

ഒരു കൊറിയറുമായും സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് ബുധനാഴ്ച (05.07.2023) വൈകിട്ട് മുതല്‍ തന്നെ ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയില്‍ വഴക്കുണ്ടായിരുന്നു.

ആറ് മണിക്ക് ഫ്‌ലാറ്റിലെത്തിയ പൊലീസ് ഫ്‌ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളില്‍ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്‌ലാറ്റിനുള്ളിലേക്ക് കയറിയത്. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവില്‍ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

അതേസമയം, ബഹളം കേട്ട ഉടനെ വഴക്കിനെ സംബന്ധിച്ച് സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയും, പൊലീസെത്തുകയും ചെയ്‌തെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Killed | പൂട്ടിയിട്ട് മണിക്കൂറുകളോളം കൊലവിളി മുഴക്കി കൊലപാതകം; 'കൊച്ചിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു'; പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു


Keywords: News, Kerala, Kerala-News, Crime, Crime-News, Kochi, Youth, Killed, Woman, Mother, Threat, Kochi: Youth killed woman.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia