Killed | വീട്ടിലെ ചടങ്ങില്‍ സംഘര്‍ഷം; പള്ളുരുത്തിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
Apr 17, 2023, 10:16 IST
കൊച്ചി: (www.kvartha.com) പള്ളുരുത്തിയില്‍ ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് (32) മരിച്ചത്. മാമോദീസ നടന്ന ഒരു വീട്ടിലെ ചടങ്ങിനിടെയുണ്ടായ അടിപിടിയെ തുടര്‍ന്നായിരുന്നുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് കുത്തേറ്റ് മരിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മരിച്ച അനില്‍കുമാര്‍ സംഭവദിവസം രാത്രി മാമോദീസ നടന്ന വീട്ടില്‍ പോയിരുന്നു. അവിടെവെച്ച് കുറച്ച് ആളുകളുമായി വാക് തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. അനില്‍കുമാര്‍ അവിടെ നിന്ന് തിരികെ പോയതിനുശേഷം പിന്നാലെയെത്തിയ സംഘം ഇദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Crime, Crime-News, Kochi, Killed, Local News, Police, Custody, Youth, Kochi: Young man was killed in Palluruthy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.