Arrested | കൊച്ചിയില്‍ കമ്പിവടി ഉപയോഗിച്ച് ആണ്‍കുട്ടിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അമ്മയും അമ്മൂമ്മയും അടക്കം 3 പേര്‍ അറസ്റ്റില്‍
                                                 May 24, 2023, 14:33 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി: (www.kvartha.com) 16 വയസുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അമ്മയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  
 
  അമ്മയുടെ സുഹൃത്ത് വീട്ടില്‍ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.  
 
 
  ഇഷ്ടക്കേട് പ്രകടിപ്പിച്ചതിന് മൂന്ന് പേരും ചേര്‍ന്ന് കമ്പിവടി ഉപയോഗിച്ച് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നുവെന്നും ഇതിന് പുറമേ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റ പാടുകളുമുണ്ടെന്നും പരാതി ലഭിച്ചത് കഴിഞ്ഞദിവസമാണെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കളമശ്ശേരി പൊലീസ് കൂട്ടിച്ചേര്‍ത്തു.  
  Keywords:  News, Kerala-News, Kerala, Regional-News, Crime-News, Crime, Complaint, Case, Police, police Station, Child, Mother, Grand Mother, Friend, Kochi: Women arrested for assaulting child.  
  
  
 
  
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
