Arrested | കൊച്ചിയില്‍ എംഡിഎംഎയുമായി വിദ്യാര്‍ഥിനി ഉള്‍പെടെ 3 പേര്‍ പിടിയില്‍
Dec 18, 2022, 09:33 IST
കൊച്ചി: (www.kvartha.cm) നഗരത്തില്‍ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി വിദ്യാര്‍ഥിനി ഉള്‍പെടെ മൂന്നുപേര്‍ പിടിയിലായി. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി എസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് പറയുന്നത്: കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ നാഗരാജു ചകിലത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ ലിബര്‍ടി ലൈനിന് സമീപത്തെ വീട്ടില്‍ പൊലീസും കൊച്ചി സിറ്റി ഡാന്‍സ്ഫ് ടീമും ചേര്‍ന്ന് പരിശോധനയിലാണ് മൂന്നു പേരെയും പിടികൂടിയത്. പുതുവത്സര ആഘോഷത്തിന് വില്‍പനയ്ക്കായി എത്തിച്ച 122 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് പിടിച്ചെടുത്തു.
പൊലീസ് എത്തുമ്പോള്‍ ലഹരിവസ്തു തൂക്കി പൊതിയുന്ന തിരക്കിലായിരുന്നു മൂവരും. അഭിരാമാണ് സംഘത്തിന്റെ നേതാവ്. സംഘത്തിലെ യുവതി സിവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ മൂന്ന് മാസമായാണ് വീട് കേന്ദ്രീകരിച്ച് വില്‍പന തുടങ്ങിയത്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു പൊലീസിന്റെ നടപടി. എവിടെ നിന്നാണ് ലഹരി വസ്തു കൊണ്ടുവന്നതെന്ന കാര്യം പരിശോധിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Kochi,Student,Drugs,Seized,Police,Crime,Arrested,Local-News, Kochi: Three Arrested with MDMA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.