Killed | 'ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷം കലാശിച്ചത് കത്തിക്കുത്തില്‍'; കൊച്ചി നഗര മധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) നഗര മധ്യത്തില്‍ ഞെട്ടിക്കുന്ന കൊലപാതകം. യുവാവ് കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്. എറണാകുളം സൗത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്താണ് സംഭവം നടന്നത്. 

സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി റോബിന്‍ എറണാകുളം ടൗണ്‍ നോര്‍ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ മട്ടാഞ്ചേരി സ്വദേശിയാണെന്നാണ് വിവരം. നോര്‍ത് പൊലീസ് പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി. 

സാബുവിന്റെ മൃതദേഹം എറണാകുളം ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതി റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യാഴാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും. ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. 

Killed | 'ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷം കലാശിച്ചത് കത്തിക്കുത്തില്‍'; കൊച്ചി നഗര മധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു


Aster mims 04/11/2022

Keywords:  News, Kerala, Kerala-News, Crime, Crime-News, Kochi, Murder, Accused, Surrendered, Police Station, Kochi: Murder Accused surrendered at Police station.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia