Arrested | 'സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരുക്ക്; കൊച്ചിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത് റെയില്‍ ട്രാകില്‍ തള്ളി'; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

 


കൊച്ചി: (KVARTHA) വയോധികയെ ബലാത്സംഗം ചെയ്ത് റെയില്‍ ട്രാകില്‍ തള്ളിയതായി പൊലീസ്. കമ്മട്ടിപ്പാടം റെയില്‍വേ ട്രാകിന് സമീപമാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക ജോലി ചെയ്ത് ഉപജീവനം നടത്തുന്ന 62 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: ശനിയാഴ്ച (16.12.2023) വൈകിട്ട് അഞ്ചരയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. കൈതകള്‍ നിറഞ്ഞ് നില്‍ക്കുന്ന റെയില്‍ ട്രാകിന് സമീപത്ത് നിന്നും കരച്ചില്‍ ശബ്ദം കേട്ടാണ് യാത്രക്കാര്‍
പരിശോധന നടത്തിയത്. പരിശോധനയില്‍ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ് അവശനിലയില്‍ സ്ത്രീയെ ട്രാകിന് സമീപം കണ്ടെത്തകയായിരുന്നു.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയത്. വയോധികയെ കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ സ്വദേശിയായ സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. ക്രൂര പീഡനത്തെ തുടര്‍ന്ന് സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ നിലയിലാണ്. സ്ത്രീ അപകടനില തരണം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

നോര്‍ത് റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലുവയിലേക്ക് പോകുകയായിരുന്ന വയോധികയെ സൗത് റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്ന് പറഞ്ഞ് ഓടോറിക്ഷയില്‍ കയറ്റുകയായിരുന്നു. വണ്ടിയില്‍ നിന്നും ഇറക്കാതെ പ്രതി സ്ത്രീയെ റെയില്‍വേ സ്റ്റേഷന് സമീപത്തെ കൈതക്കൂട്ടത്തിന് സമീപത്തെത്തിച്ച് മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചു. ശബ്ദം വെച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഉപേക്ഷിച്ച് പോകുകയായിരുന്നു.

പിടിയിലായ പ്രതി അസം സ്വദേശി ഫിര്‍ദൗസ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസെത്തിയത്. ബലാത്സംഗത്തിന് ശേഷം വയോധികയെ കമ്മട്ടിപ്പാടം റെയില്‍വേ ട്രാകിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Arrested | 'സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരുക്ക്; കൊച്ചിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത് റെയില്‍ ട്രാകില്‍ തള്ളി'; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍



Keywords: News, Kerala, Kerala-News, Crime, Crime-News, Police-News, Kochi News, Migrant Worker, Arrested, Assaulting, 62 Year Old, Lady, Kammattipadam News, Police, Accused, Railway Station, Track, Labor, Kochi: Migrant worker arrested for assaulting 62 year old lady in Kammattipadam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia