Killed | കടപ്പുറത്ത് മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ 34 കാരന്‍ മരിച്ചു; പ്രദേശവാസികളായ പിതാവും മകനും പൊലീസ് പിടിയില്‍
Dec 15, 2022, 15:10 IST
കൊച്ചി: (www.kvartha.com) കടപ്പുറത്ത് മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ 34 കാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മുണ്ടേങ്ങാട്ട് അശോകന്റെ മകന്‍ സനല്‍ (34) ആണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസികളായ പിതാവിനയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്കരാടിയില്‍ വേണു(62), മകന്‍ അജയ് ദേവ്(39) എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച അര്‍ധരാത്രിയില്‍ നാട്ടുകാരാണ് എടവനക്കാട് അണിയില്‍ കടപ്പുറത്ത് യുവാവിനെ മര്‍ദനമേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആംബുലന്‍സില്‍ യുവാവിനെ പറവൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തി. ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ചെ 3.30ന് മരിക്കുകയായിരുന്നു.
മരിച്ച സനലിന്റെ ഭാര്യയും മക്കളും രണ്ടുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നുവെന്നും ഇതേതുടര്‍ന്ന് അരാജക ജീവിതം നയിച്ചിരുന്ന ഇയാള്‍ സമീപ്രദേശത്തുള്ള സ്ത്രീകളോട് മോശമായി പെരുമാറുകയും സ്ത്രീകളെ ദുരുപയോഗം ചെയ്തിരുന്നതായും പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ ചില പ്രശ്‌നങ്ങളുടെ ഭാഗമായി അയല്‍വാസിയായ വേണുവും മകനും ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. മര്‍ദനത്തിന്റെ കാഠിന്യം കൂടിയത് മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Kochi,Police,Death,Crime,attack,Assault,Custody,Arrest,Local-News, Kochi: Man assaulted to death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.