Arrested | 'വീട് വാടകയ്ക്കെടുത്ത് ലഹരിവില്പന നടത്തിയിരുന്ന നടി പൊലീസ് പിടിയില്‍; കൂട്ടാളി ഓടി രക്ഷപ്പെട്ടു'
Mar 21, 2023, 07:59 IST
എറണാകുളം: (www.kvartha.com) വീട് വാടകയ്ക്കെടുത്ത് ലഹരിവില്പന നടത്തിയെന്ന പരാതിയില്‍ നാടക നടി പൊലീസിന്റെ പിടിയിലായി. തൃക്കാക്കരയിലാണ് സംഭവം. അഞ്ചു കൃഷ്ണ എന്ന യുവതിയാണ് അറസ്റ്റിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശിയായ ശമീര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: യുവതിയില്‍ നിന്നും 56 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ശമീറും താമസിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ ഓടിയ ശമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു.
സിറ്റി പൊലീസ് കമിഷനറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംഗ്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു പൊലീസ് സംഘം. യുവാവ് ഓടിയതോടെ ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തത്.
ബെംഗ്ളൂറില്‍ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു ഇവരുടെ വിതരണം. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു കൃഷ്ണ മൂന്നു വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശി ശമീറിനെ പരിചയപ്പെടുന്നത്. ഒരു മാസം മുന്‍പാണ് ഇരുവരും ഉണിച്ചിറയിലെ വീട് വാടകയ്ക്കെടുത്തത്. രക്ഷപ്പെട്ട ശമീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, State, Ernakulam, Arrested, Local-News, Actress, Police, Crime, Accused, sales, Drugs, Kochi: Drama actress arrested in drug case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.