'ഹോളിവുഡ് റിപെര്‍' എന്ന പേരില്‍ യുഎസിനെ നടുക്കിയ കുപ്രസിദ്ധനായ കൊലയാളിക്ക് 20 വര്‍ഷത്തിന് ശേഷം വധശിക്ഷ വിധിച്ച് കോടതി; താനല്ല കൊല നടത്തിയതെന്ന് പ്രതി
Jul 17, 2021, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 17.07.2021) വീട്ടില്‍ അതിക്രമിച്ച് കയറി നടന്‍ ആഷ്ടണ്‍ കചറുടെ കാമുകി ഉള്‍പെടെ 2 പേരെ വധിക്കുകയും ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഇരട്ടക്കൊലകേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് ലോസ് ആഞ്ചല്‍സ് കോടതി. 'ഹോളിവുഡ് റിപെര്‍' എന്ന പേരില്‍ കുപ്രസിദ്ധനായ തോമസ് ഗാര്‍ഗിലോക്കാണ് 20 വര്‍ഷത്തിനു ശേഷം ശിക്ഷ വിധിക്കുന്നത്.

ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥിയായ ആഷ്‌ലി എലറിനെ ഹോളിവുഡിലെ വീട്ടില്‍കയറി 47 തവണ കുത്തിയാണ് ഗാര്‍ഗിലോ കൊലപ്പെടുത്തിയിരുന്നത്. നാലു കുട്ടികളുടെ അമ്മയായ 32 കാരി മരിയ ബ്രൂണോയെ ലോസ് ആഞ്ചല്‍സിലെ എല്‍ മോണ്ടയിലുള്ള വീട്ടില്‍ കയറിയാണ് കൊലപ്പെടുത്തിയിരുന്നത്. എയര്‍ കണ്ടീഷനിങ്, ഹീറ്റര്‍ റിപയറിങ് ജോലി ചെയ്തിരുന്ന ഗാര്‍ഗിലോ ഇരകളുടെ വീടുകള്‍ക്ക് സമീപം നേരത്തെ താമസിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മിഷേല്‍ മര്‍ഫി എന്ന യുവതിയെയും ആക്രമിച്ചെങ്കിലും പ്രതിരോധിച്ചുനിന്നതോടെ രക്ഷപ്പെട്ടു. ഇവര്‍ നല്‍കിയ സൂചനകളില്‍നിന്നാണ് രണ്ടു കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്.
'ഗാര്‍ഗിലോ എവിടെ ചെന്നാലും മരണവും നാശവും പിന്നാലെ സംഭവിച്ചു'വെന്ന് ജഡ്ജി ലാറി ഫിഡ്‌ലര്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് വാദംകേള്‍ക്കല്‍ പൂര്‍ത്തിയായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ജഡ്ജിമാര്‍ ശുപാര്‍ശ ചെയ്തിരുന്നു. നടപടിക്രമങ്ങളില്‍ തട്ടി ശിക്ഷ പ്രഖ്യാപിക്കല്‍ വൈകുകയായിരുന്നു.
എന്നാല്‍, താനല്ല കൊല നടത്തിയതെന്നാണ് ഗാര്‍ഗിലോയുടെ വാദം. ശിക്ഷ വിധിച്ചെങ്കിലും കാലിഫോര്‍ണിയയില്‍ 2006നു ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാല്‍ ഗാര്‍ഗിലോയും ഉടനൊന്നും ശിക്ഷിക്കപ്പെടാന്‍ സാധ്യതയില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.