Killed | 'മദ്യലഹരിയില്‍ സഹോദരന്റെ കുത്തേറ്റ് യുവാവ് ദാരുണമായി മരിച്ചു'
Jan 8, 2023, 20:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) ധര്‍മടം പാലയാട് ചിറക്കുനിയില്‍ മദ്യലഹരിയില്‍ സഹോദരന്റെ കുത്തേറ്റ യുവാവ് ദാരുണമായി മരിച്ചതായി പൊലീസ് പറഞ്ഞു. ചിറക്കുനി പാലയാട്ടെ ഡിഫി മുക്കില്‍ ആഇശാസില്‍ ആസിഫ് (28) ആണ് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ അനുജനായ അഫ്സല്‍ (24) സഹോദരനെ വീട്ടില്‍ നിന്നും കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് വിവരം. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ ആസിഫിനെ തലശേരി സഹകരണാശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ടുമാസം മുന്‍പ് തലശേരിയില്‍ മയക്കുമരുന്ന് മാഫിയ രണ്ടുപേരെ തലശേരി സഹകരണാശുപത്രിക്ക് മുന്‍പില്‍ വെച്ച് കുത്തികൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു കൊലപാതകം കൂടി തലശേരിയിലുണ്ടായത്. സിപിഎം സ്വാധീന കേന്ദ്രങ്ങളിലൊന്നാണ് ചിറക്കുനി പാലയാട്. ഇവിടെയാണ് ഇപ്പോള്‍ വീണ്ടുമൊരു കൊലപാതകം നടന്നത്.

Keywords: Latest-News, Kerala, Kannur, Killed, Crime, Murder, Liquor, Stabbed, Died, Top-Headlines, Kannur: Youth killed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.