Arrest | 'യുവാവിനെ കാറിൽ തട്ടി തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു'; അഞ്ച് യുവാക്കൾ റിമാൻഡിൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'ഗൾഫിൽ നിന്ന് എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു'
● 'പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു'
കണ്ണൂർ: (KVARTHA) സ്വർണം പൊട്ടിക്കൽ ശ്രമത്തിൻ്റെ ഭാഗമായി ഗൾഫിൽ നിന്ന് എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന കേസിൽ അഞ്ച് യുവാക്കളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മയ്യിൽ സ്വദേശി പി വി മാജിദ് (36) ആണ് ആക്രമണത്തിനിരയായത്. കേസിൽ ഇ. വൈഷ്ണവ് (23), കെ. ശ്രീരാഗ് (26), കെ.വി. അബ്ദുസമദ് (30), കെ. റജുൽ (32), കെ. ഷാഹിദ് (32) എന്നിവരെ പഴയങ്ങാടി എസ്.ഐ. പി. യദുകൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

മാജിദ് നൽകിയ മൊഴിയിൽ പറയുന്നത്:
വെള്ളിയാഴ്ച രാവിലെ 7 മണിയോടെ മയ്യിലിൽ കാറിലെത്തിയ സംഘം മാജിദിനെ ബലമായി കാറിൽ കയറ്റി പഴയങ്ങാടി വാടിക്കൽ കടവ് പ്രദേശത്തേക്ക് കൊണ്ടുപോകുകയും, കാറിൽ നിന്ന് പുറത്തിറക്കി മർദ്ദിക്കുകയും ചെയ്തതിനിടെ, മാജിദ് ഓടിപ്പോയി സമീപത്തെ കയറി രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ച്, പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
തട്ടിക്കൊണ്ടു പോകലിന് കാരണമായി മാജിദ് പറയുന്നത് സുഹൃത്തായ വൈഷ്ണവിനോട് ഗൾഫിൽ നിന്ന് ഒരാഴ്ച മുമ്പ് എത്തിയ താൻ സ്വർണ്ണം കൊണ്ടുവന്നിട്ടുണ്ടെന്ന് പറയുകയും ആ സ്വർണ്ണത്തിന് വേണ്ടിയാണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നുമാണ്.
പ്രതികളെ പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Kannur #kidnapping #goldrobbery #arrest #crime #Kerala